Kerala Conservation of Paddy Land and Wetland Rules, 2008 (Malayalam)
(1) ഈ ചട്ടങ്ങള്‍ക്ക് 2008-ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങള്‍ എന്ന് പേരു പറയാം.
(2) ഇത് ഉടന്‍ പ്രാബല്യത്തില്‍ വരുന്നതാണ്.
(1) ഈ ചട്ടങ്ങളില്‍ സന്ദര്‍ഭം മറ്റുവിധത്തില്‍ ആവശ്യപ്പെടാത്തപക്ഷം,---
(എ) ''ആക്റ്റ്'' എന്നാല്‍ 2008-ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ആക്റ്റ് (2008-ലെ 28) എന്നര്‍ത്ഥമാകുന്നു;
(ബി) ''സെക്രട്ടറി'' എന്നാല്‍ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നര്‍ത്ഥമാകുന്നു;
(സി) ''വകുപ്പ്'' എന്നാല്‍ ആക്റ്റിലെ ഒരു വകുപ്പ് എന്നര്‍ത്ഥമാകുന്നു;
(ഡി) ''ഫാറം'' എന്നാല്‍ ചട്ടങ്ങളുടെ അനുബന്ധമായി ചേര്‍ത്തിട്ടുള്ള ഒരു ഫാറം എന്നര്‍ത്ഥമാകുന്നു.
1[(ഇ) ''അടിസ്ഥാന നികുതി രജിസ്റ്റര്‍'' എന്നതില്‍ അടങ്കലും സെറ്റില്‍മെന്റ് രജിസ്റ്ററും സപ്ലിമെന്ററി അടിസ്ഥാന നികുതി രജിസ്റ്ററും ഉള്‍പ്പെടുന്നതാണ്;
(എഫ്) ''ഡാറ്റാ ബാങ്ക്'' എന്നാല്‍ ആക്റ്റിലെ 5-ാം വകുപ്പ് (4)-ാം ഉപവകുപ്പ് (ശ) ഖണ്ഡപ്രകാരം തയ്യാറാക്കുന്ന നെല്‍വയലുകളുടേയും തണ്ണീര്‍ത്തടങ്ങളുടെയും ഡാറ്റാബാങ്ക് എന്നര്‍ത്ഥമാകുന്നു;
(ജി) ''യോഗ്യത നേടിയ സര്‍വെയര്‍'' എന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ സര്‍വ
5-ാം വകുപ്പ് (2)-ാം ഉപവകുപ്പ് (iv)-ാം ഇനത്തിന്‍കീഴില്‍ സമിതിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്നതിനുവേണ്ടി അതത് സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ നെല്‍ക്കൃഷിക്കാരുടെ, ആറുപേരടങ്ങിയ, ഒരു പാനല്‍ ബന്ധപ്പെട്ട കൃഷി ആഫീസര്‍ തയ്യാറാക്കി ജില്ലാകളക്ടര്‍ക്ക് സമര്‍പ്പിക്കേണ്ടതും, ജില്ലാകളക്ടര്‍ പ്രസ്തുത പാനലില്‍നിന്നും മൂന്നുപേരെ നാമനിര്‍ദ്ദേശം ചെയ്ത് സമിതി രൂപീകരിക്കേണ്ടതുമാകുന്നു.]
(1) ഈ ചട്ടം നിലവില്‍വരുന്ന തീയതിമുതല്‍ മൂന്നുമാസത്തിനകം, ഓരോ സമിതിക്കും അധികാരിതയുള്ള പ്രദേശത്ത് ഉള്‍പ്പെട്ടുവരുന്ന നിലവിലുള്ള കൃഷിയോഗ്യമായ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും, സര്‍വ്വേ നമ്പരും, വിസ്തൃതിയും ഉള്‍പ്പെടെയുള്ള വിശദവിവരങ്ങള്‍ അടങ്ങിയ ഡേറ്റാബാങ്ക് സമിതി തയ്യാറാക്കേണ്ടതാണ്.
(2) (1)-ാം ഉപചട്ടപ്രകാരം നിലവിലുള്ള കൃഷിയോഗ്യമായ നെല്‍വയലുകളുടെയും തണ്ണീര്‍ത്തടങ്ങളുടെയും വിശദവിവരങ്ങളടങ്ങിയ ഡേറ്റാബാങ്ക് തയ്യാറാക്കുന്നതിലേക്ക് താഴെപ്പറയുന്ന നടപടിക്രമം പാലിക്കേണ്ടതാണ്, അതായത്:---
(എ) സമിതിക്ക് അധികാരിതയുള്ള പ്രദേശത്തെ, നിലവിലുള്ള റവന്യൂ റിക്കാര്‍ഡുകള്‍ പ്രകാരം കൃഷിയോഗ്യമായ നെല്‍വയലായി രേഖപ്പെടുത്തിയിട്ടുള്ള ഭൂമിയുടെ വിശദാംശങ്ങള്‍ ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ ബന്ധപ്പെട്ട കൃഷി ഓഫീസര്‍ക്ക് നല്‌കേണ്ടതും ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി ഓഫീസര്‍, ഓരോ സ്ഥലവും പരിശോധിച്ച് പ്രസ്തുതസ്ഥലം ഇപ്പോള്‍ നെല്‍ക്കൃഷിക്ക് അനുയോജ്യമായ നെല്‍വയല്‍ ആണോയെന്ന് പരിശോധിച്ചും തണ്ണീര്‍ത്തടങ്ങളെ സംബന്ധിച്ച റവന്യൂ റിക്കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ വില്ലേജ് ഓഫീസര്‍ സ്ഥലപരിശോ
(1) 9-ാംവകുപ്പ് (1)-ാംഉപവകുപ്പുപ്രകാരം നെല്‍വയലിന്റെ ഉടമസ്ഥന് താമസിക്കുന്നതിനായി വീടുവയ്ക്കുന്നതിനോ അല്ലെങ്കില്‍ 10-ാം വകുപ്പുപ്രകാരം പൊതു ആവശ്യത്തിനായോ നെല്‍വയല്‍ രൂപാന്തരപ്പെടുത്തുന്നതിനുള്ള ഏതൊരപേക്ഷയും ബന്ധപ്പെട്ട പ്രാദേശികതല നിരീക്ഷണ സമിതിയുടെ കണ്‍വീനര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്. വീടുവയ്ക്കുന്നതിനായി നെല്‍വയല്‍ രൂപാന്തരപ്പെടുത്തുന്നതിനുള്ള അപേക്ഷ ഫാറം 1-ലും പൊതു ആവശ്യത്തിന് പരിവര്‍ത്തനപ്പെടുത്തുന്നതിനോ രൂപാന്തരപ്പെടുത്തുന്നതിനോ ഉള്ള അപേക്ഷ ഫാറം 2-ലും ആയിരിക്കേണ്ടതും മേല്‍പ്പറഞ്ഞ അപേക്ഷകളില്‍ പത്തുരൂപയുടെ കോര്‍ട്ട് ഫീസ് സ്റ്റാമ്പ് പതിച്ചിരിക്കേണ്ടതുമാണ്.
(2) (1)-ാം ഉപചട്ടപ്രകാരം സമിതി മുമ്പാകെ ലഭിക്കുന്ന ഓരോ അപേക്ഷയും മുന്‍ഗണാക്രമമുസരിച്ച് പരിഗണിക്കേണ്ടതും, നെല്‍വയലിന്റെ ഉടമസ്ഥന് വീടുവയ്ക്കുന്നതിന് വേണ്ടിയുള്ള അപേക്ഷയുടെ സംഗതിയില്‍, 9-ാം വകുപ്പ് (8)-ാം ഉപവകുപ്പില്‍ പറയുന്ന കാര്യങ്ങളെ സംബന്ധിച്ച് കൃഷി ഓഫീസറുടെയും വില്ലേജ് ഓഫീസറുടെയും അന്വേഷണ റിപ്പോര്‍ട്ട് വാങ്ങുകയും അവ പരിഗണിച്ചുകൊണ്ടും ആവശ്യമായ മറ്റ് അന്വേഷണത്തിനു ശേഷവും സമിതി പ്രസ്തുത അപേക്ഷ സംബന്ധിച്ച
9-ാം വകുപ്പ് (6)-ാം ഉപവകുപ്പുപ്രകാരം സമര്‍പ്പിക്കുന്ന അപ്പീലില്‍, അപ്പീല്‍വാദിയുടെ പൂര്‍ണ്ണ മേല്‍വിലാസവും രൂപാന്തരപ്പെടുത്താന്‍ അപേക്ഷ നല്കിയിട്ടുള്ള നെല്‍വയലിന്റെ സര്‍വ്വേ നമ്പര്‍, വിസ്തീര്‍ണ്ണം തുടങ്ങിയ വിശദവിവരങ്ങളും ഉള്‍പ്പെടുത്തിയിരിക്കണം. അപ്പീലിനോടൊപ്പം, അറുപത് രൂപയുടെ കോര്‍ട്ട് ഫീസ്റ്റാമ്പ് പതിച്ചിരിക്കേണ്ടതും അപ്പീലിന് ആധാരമായ ഉത്തരവിന്റെ ഒരു പകര്‍പ്പുകൂടി ഹാജരാക്കേണ്ടതുമാണ്.
(1) 16-ാം വകുപ്പ് (3)-ാംഉപവകുപ്പുപ്രകാരം തദ്ദേശസ്ഥാപനം കൃഷിക്കായി നെല്‍വയല്‍ ഏറ്റെടുക്കുന്നത്, താഴെപ്പറയുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായിട്ടായിരിക്കണം, അതായത്:--
(i) നെല്‍വയല്‍ ഏറ്റെടുക്കുന്ന തീയതിമുതല്‍ പരമാവധി 30 മാസത്തിനകം നെല്‍വയലിന്റെ അനുഭവക്കാരന് ആക്റ്റിലെ വ്യവസ്ഥകള്‍ക്കനുസൃതമായി നെല്‍വയല്‍ തിരികെ ഏല്‍പ്പിക്കേണ്ടതാണ്.
(ii) തദ്ദേശസ്ഥാപനം അഥവാ ആക്റ്റിലെയും അതിന്റെ കീഴില്‍ ഉണ്ടാക്കിയിട്ടുള്ള ചട്ടങ്ങളിലെയും വ്യവസ്ഥകള്‍ക്ക് വിധേയമായി പ്രസ്തുത നെല്‍വയലില്‍ കൃഷി ചെയ്യാനുള്ള അവകാശം ഏറ്റെടുക്കുന്നയാള്‍ അതത് സ്ഥലത്തെ ഉത്പാദനക്ഷമതയുടെ അടിസ്ഥാനത്തില്‍ ബന്ധപ്പെട്ട പഞ്ചായത്ത് നിശ്ചയിക്കുന്ന തുക ഒരു വര്‍ഷത്തേക്കുള്ള പ്രതിഫലമായി നെല്‍വയലിന്റെ അനുഭവക്കാരന് കൃഷിയിറക്കുന്നതിനുമുമ്പ് മുന്‍കൂര്‍ നല്‌കേണ്ടതാണ്.
(iii) നെല്‍ക്കൃഷിയോ അതിന്റെ ഇടവിളകളോ കൃഷിചെയ്യുന്നതിനും അതിന്റെ വിളവെടുക്കുന്നതിനുമുള്ള അവകാശമല്ലാതെ മറ്റ് യാതൊരുവിധ അവകാശങ്ങളും തദ്ദേശസ്ഥാപനത്തിനോ കൃഷി ചെയ്യുന്നതിന് അവകാശം സിദ്ധിച്ചയാളിനോ ഉണ്ടായിരിക്കുന്നതല്ല.
(iv) നെല്
(1) 20-ാം വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം ജില്ലാ കളക്ടര്‍ നിശ്ചയിക്കുന്ന പ്രകാരമുള്ള വിലയുടെ ഒന്നര മടങ്ങിന് തുല്യമായ തുക കെട്ടിവയ്ക്കുന്നതിന് ഉടമസ്ഥനോ അഥവാ സൂക്ഷിപ്പുകാരനോ തയ്യാറാകാത്തപക്ഷം പിടിച്ചെടുത്ത വസ്തുക്കള്‍ പൊതുലേലത്തില്‍ വില്‍പ്പന നടത്തേണ്ടതാണ്. അപ്രകാരം വില്‍പ്പന നടത്തേണ്ട വസ്തുക്കളുടെ വിശദവിവരങ്ങള്‍ അടങ്ങുന്ന ഒരു ലിസ്റ്റ് തയ്യാറാക്കി ജില്ലാ കളക്ടറുടെയോ ജില്ലാ കളക്ടര്‍ അധികാരപ്പെടുത്തിയ ഡെപ്യൂട്ടി തഹസില്‍ദാര്‍ പദവിയില്‍ കുറയാത്ത ഉദ്യോഗസ്ഥന്റെയോ കൈയ്യൊപ്പോടുകൂടി അപ്രകാരമുള്ള വസ്തുക്കള്‍ ലേലം ചെയ്തു വില്‍ക്കുന്ന സ്ഥലവും ദിവസവും സമയവും അപ്രകാരമുള്ള വസ്തുക്കള്‍ ലേലത്തില്‍ വില്‍ക്കാന്‍ അധികാരപ്പെടുത്തിയിട്ടുള്ള ഉദ്യോഗസ്ഥന്റെ പേരും പ്രസ്താവിച്ചിട്ടുള്ള ഒരു നോട്ടീസ് അപ്രകാരം ലേലം ചെയ്യുന്ന വസ്തുക്കളുടെ ലിസ്റ്റ് സഹിതം ജില്ലാ കളക്ടറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട താലൂക്ക് ഓഫീസിലും വില്ലേജാഫീസിലും പരസ്യപ്പെടുത്തേണ്ടതും നോട്ടീസിന്റെ ഒരു പകര്‍പ്പ്, അപ്രകാരമുള്ള വസ്തുക്കളുടെ ഉടമസ്ഥന് പ്രസ്തുത വസ്തുക്കള്‍ ലേലം ചെയ്യുവാന്‍ ഉദ്ദേശിച്ചിട്ടുള്ള തീയതിക്ക് കുറഞ്ഞത് മൂന്ന് ദിവസം മുമ്പെങ്
10-ാം വകുപ്പ് (4)-ാം ഉപവകുപ്പ് പ്രകാരം, സംസ്ഥാനതല സമിതി മൂന്ന് മാസത്തിനകം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാതിരിക്കുന്നപക്ഷം, സര്‍ക്കാരിന്, മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസ്, കോഴിക്കോട്, കേരള സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡ്,
തിരുവനന്തപുരം, സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോര്‍സ് ഡെവലപ്പ്‌മെന്റ് ആന്റ് മാനേജ്‌മെന്റ്, കോഴിക്കോട്, നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ്, തിരുവനന്തപുരം, റീജിയണല്‍ അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ച് സ്റ്റേഷന്‍, പട്ടാമ്പി എന്നീ സ്ഥാപനങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടാവുന്നതാണ്.
(1) 16-ാം വകുപ്പ് (3ജി) ഉപവകുപ്പിന്റെ ഒന്നാം ക്ലിപ്തനിബന്ധനയില്‍ വ്യക്തമാക്കിയിരിക്കുന്ന ''മറ്റു തുക'' എന്നതില്‍ 1968-ലെ കേരള റവന്യൂ റിക്കവറി
ആക്റ്റിന്റെ 2-ാംവകുപ്പ് (ജെ)ഖണ്ഡത്തില്‍ നിര്‍വ്വചിച്ചിട്ടുള്ള ചെലവുകള്‍ മാത്രം ഉള്‍പ്പെടുന്നതാണ്.
(2) ആക്റ്റിലെ 16-ാം വകുപ്പ് (3ജി) ഉപവകുപ്പിന്റെ ഒന്നാം ക്ലിപ്ത നിബന്ധനയില്‍ വ്യക്തമാക്കിയിരിക്കുന്ന, നെല്‍കൃഷിക്ക് വേണ്ടിവരുന്ന ചെലവ് ജില്ലാ കളക്ടര്‍ ഓരോ വര്‍ഷവും വിജ്ഞാപനമായി പ്രസിദ്ധപ്പെടുത്തേണ്ടതാണ്. അപ്രകാരം ചെലവ് നിശ്ചയിക്കുമ്പോള്‍ തൊഴിലാളികളുടെ വേതനം, കൃഷിക്കുവേണ്ടി വരുന്ന ചെലവ്, നെല്‍കൃഷി നടത്തുന്നതിന് ഏജന്‍സിക്ക് ഉണ്ടാകുന്ന ചെലവ്, യുക്തമെന്നു തോന്നുന്ന മറ്റു ചെലവുകള്‍ എന്നിവ പരിഗണിക്കേണ്ടതാണ്. ഓരോ പ്രദേശത്തും നെല്‍കൃഷി ചെയ്യുന്നതിന് ആവശ്യമായ ചെലവുകളുടെ വിവരം ഹെക്ടര്‍ അടിസ്ഥാനത്തില്‍ വിജ്ഞാപനം ചെയ്യേണ്ടതാണ്. അപ്രകാരമുള്ള ചെലവ് കണക്കാക്കുന്നതിന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസറുടെയും ബന്ധപ്പെട്ട തഹസില്‍ദാര്‍മാരുടെയും റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനമാക്കാവുന്നതാണ്. കളക്ടറേറ്റ്, കൃഷി ഓഫീസ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, തദ്ദേശ
അപേക്ഷകന്റെ കൈവശം ഒന്നായിക്കിടക്കുന്ന ഭൂമിയുടെ ഏതെങ്കിലും ഒരു ഭാഗം മാത്രം 27എ വകുപ്പ് (1)-ാം ഉപവകുപ്പ് പ്രകാരം സ്വഭാവ വ്യതിയാനം വരുത്തുന്നതിന്റെ ആവശ്യത്തിലേക്കായി അപേക്ഷ സമര്‍പ്പിക്കുന്നപക്ഷം, സ്വഭാവ വ്യതിയാനം വരുത്തുന്ന ഭൂമി പ്രത്യേകമായി അടയാളപ്പെടുത്തി സ്‌കെച്ചില്‍ രേഖപ്പെടുത്തേണ്ടതും ബാക്കി ഭൂമി റവന്യൂ രേഖകളിലെ നിലവിലുള്ള തരം ആയി തന്നെ നിലനിറുത്തേണ്ടതും അപ്രകാരമുള്ള ഭൂമി പ്രത്യേക നിറം കൊടുത്ത് സ്‌കെച്ചില്‍ അടയാളപ്പെടുത്തേണ്ടതും സപ്ലിമെന്ററി അടിസ്ഥാന നികുതി രജിസ്റ്ററില്‍ ഇതു സംബന്ധിച്ച് ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തേണ്ടതുമാണ്.
(1) വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം വരുത്തുന്നത് സംബന്ധിച്ചുള്ള ഒരു അപേക്ഷ, അപ്രകാരമുള്ള ഭൂമിയുടെ വിസ്തീര്‍ണ്ണം 20.23 ആര്‍ വരെയാകുന്ന സംഗതിയില്‍ ഫാറം 6-ലും 20.23 ആറില്‍ കൂടുതലാകുന്ന സംഗതിയില്‍ ഫാറം 7-ലും ബന്ധപ്പെട്ട റവന്യൂ ഡിവിഷണല്‍ ഓഫീസര്‍ മുമ്പാകെ സമര്‍പ്പിക്കേണ്ടതാണ്.
(2) അപേക്ഷയോടൊപ്പം അപ്രകാരമുള്ള ഭൂമിയുടെ സ്‌കെച്ച്, പ്രസ്തുത ഭൂമിയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണം സംബന്ധിച്ച വിവരങ്ങള്‍ എന്നിവ ഉള്ളടക്കം ചെയ്യേണ്ടതും, സ്വഭാവ വ്യതിയാനം വരുത്തുവാന്‍ ഉദ്ദേശിക്കുന്ന ഭൂമിയുടെ വിസ്തീര്‍ണ്ണം 20.23 ആറില്‍ അധികരിക്കുന്നപക്ഷം, അപ്രകാരമുള്ള ഭൂമിയില്‍ ജല സംരക്ഷണ നടപടികള്‍ക്കായി നീക്കിവയ്ക്കുന്ന പത്ത് ശതമാനം ഭൂമി നീല നിറത്തിലും മറ്റു പ്രദേശങ്ങള്‍ ചുവപ്പു നിറത്തിലും വ്യക്തമായി സ്‌കെച്ചില്‍ രേഖപ്പെടുത്തേണ്ടതും അപ്രകാരമുള്ള പത്ത് ശതമാനം ഭൂമിയില്‍ നടപ്പില്‍ വരുത്തുവാന്‍ ഉദ്ദേശിക്കുന്ന ജലസംരക്ഷണ നടപടികളെ സംബന്ധിച്ച വിശദമായ ഒരു പ്ലാന്‍ കൂടി അതില്‍ ഉള്‍പ്പെടുത്തേണ്ടതുമാണ്.
(3) പ്രസ്തുത അപേക്ഷയോടൊപ്പം ഫണ്ടിന്റെ പേരില്‍ ആയിരം ര
(1) വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിച്ച അപേക്ഷകളില്‍, സബ് ഡിവിഷന്‍ ആവശ്യമില്ലാത്ത സംഗതികളില്‍ റവന്യൂ ഡിവിഷണല്‍ ഓഫീസറുടെ ഉത്തരവിന്‍പ്രകാരം വില്ലേജ് ഓഫീസര്‍ തണ്ടപ്പേരില്‍ ഭൂമിയുടെ സ്വഭാവം സംബന്ധിച്ച മാറ്റം വരുത്തേണ്ടതും സപ്ലിമെന്ററി അടിസ്ഥാന നികുതി രജിസ്റ്ററില്‍ ആവശ്യമായ രേഖപ്പെടുത്തലുകള്‍ വരുത്തേണ്ടതുമാണ്. സ്വഭാവ വ്യതിയാനം അനുവദിച്ച അപേക്ഷകളില്‍, സബ് ഡിവിഷന്‍ ആവശ്യമുള്ള സംഗതിയില്‍, തണ്ടപ്പേരിലും സപ്ലിമെന്ററി അടിസ്ഥാന നികുതി രജിസ്റ്ററിലും ഭൂമിയുടെ വിശദാംശങ്ങളും ജല സംരക്ഷണ നടപടികളുടെ വിശദാംശങ്ങളും രേഖപ്പെടുത്തുകയും തണ്ടപ്പേര്‍ അക്കൗണ്ടില്‍ പുതിയ സബ് ഡിവിഷന്‍ നമ്പര്‍ അനുവദിച്ച്, ഭൂനികുതി പുനര്‍നിര്‍ണ്ണയിച്ച്, സബ് ഡിവിഷന്‍ സ്‌കെച്ച് തയ്യാറാക്കി റവന്യൂ രേഖകളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്തുന്നതിലേക്കായി തഹസില്‍ദാര്‍ നടപടിക്രമം തയ്യാറാക്കി വില്ലേജ് ഓഫീസര്‍ക്ക് അയച്ചുകൊടുക്കേണ്ടതാണ്.
(2) 27എ വകുപ്പ് (2)-ാം ഉപവകുപ്പ് പ്രകാരവും 27ബി വകുപ്പ് (3)-ാം ഉപവകുപ്പ് പ്രകാരവും പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ പ്രകാരം തഹസില്‍ദാരുടെ നിര്‍ദ്ദേശം ലഭിക്കുന്നതിന്‍മേല്‍ വില്
(1) ഫണ്ടിന്റെ നടത്തിപ്പിനായി സര്‍ക്കാര്‍ നിയോഗിക്കുന്ന സംസ്ഥാനതല ഉദ്യോഗസ്ഥന്‍ ഒരു ട്രഷറി സേവിംഗ്‌സ് ബാങ്ക് അക്കൗണ്ട് ആരംഭിക്കേണ്ടതും, അപ്രകാരമുള്ള അക്കൗണ്ട് നമ്പരും ട്രഷറിയും ഉള്‍പ്പെടെയുള്ള വിശദാംശങ്ങള്‍ റവന്യൂ ഡിവിഷണല്‍ ഓഫീസര്‍മാരെ അറിയിക്കേണ്ടതുമാണ്.
(2) ഫണ്ടില്‍ നിന്നും താഴെ പറയുന്ന ചെലവുകളുടെ ആവശ്യത്തിലേക്കായി തുക ചെലവഴിക്കാവുന്നതാണ്, അതായത്:---
(എ) നെല്‍കൃഷി പ്രോത്സാഹിപ്പിക്കുന്നതിനും നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനും സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതിയോടുകൂടിയോ അല്ലെങ്കില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന വിധത്തിലോ ആക്റ്റിന്റെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള ചെലവുകള്‍;
(ബി) നെല്‍വയലുകള്‍ പൂര്‍വ്വസ്ഥിതിയിലാക്കുവാന്‍ വേണ്ടിവരുന്ന ചെലവുകള്‍;
(സി) നെല്‍വയലുകള്‍ സംരക്ഷിക്കുന്നതിനായി രൂപീകരിക്കുന്ന ജില്ല/താലൂക്കുതല സ്‌ക്വാഡുകളുടെ പ്രവര്‍ത്തനത്തിന് ആവശ്യമായ വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പെടെയുള്ള മറ്റെല്ലാവിധ ചെലവുകളും;
(ഡി) ആക്റ്റ് നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഉപഗ്രഹ ചിത്രങ്ങള്‍ ശേഖ
1[പട്ടിക [ചട്ടം 12(9) കാണുക] 2008-ലെ കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ ചട്ടങ്ങള്‍ *വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമിയുടെ സ്വഭാവ വ്യതിയാനം അനുവദിക്കുന്നതിന് അടയ്‌ക്കേണ്ട ഫീസ് | ||
ക്രമ നമ്പര്‍ | വിസ്തീര്‍ണ്ണം | ഫീസായി അടയ്‌ക്കേണ്ട തുക പഞ്ചായത്ത്/മുനിസിപ്പാലിറ്റി/കോര്‍പ്പറേഷന്‍ |
1 | 25 സെന്റ് വരെ കുറിപ്പ്.-- 2017 ഡിസംബര്‍ 30-ാം തീയതി പ്രാബല്യത്തില്‍ 25 സെന്റില്‍ അധികരിക്കാതെയുള്ള ഭൂമിക്കാണ് ഈ സൗജന്യം. | സൗജന്യം |
2 | 25 സെന്റിനു മുകളില്‍ 1 ഏക്കര്‍ വരെ | ഭൂമിയു |
അപേക്ഷാ ഫോറം 1 (5-ാം ചട്ടം കാണുക) വീട് വയ്ക്കുന്നതിനുള്ള അപേക്ഷാഫാറം പ്രാദേശിക നിരീക്ഷണസമിതി കണ്‍വീനര്‍ മുമ്പാകെ | ||
ഇവിടെ 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കുക | ||
| പേര് | .. | |
| പൂര്‍ണ്ണ മേല്‍വിലാസം | .. | |
| മേല്‍വിലാസത്തിലുള്ള വാസഗൃഹം സ്വന്തം പേരിലുള്ളതാണോ, അല്ലെങ്കില്‍ ആരുടെ പേരില്‍ | .. | |
| അപേക്ഷകന് സ്വന്തമായി സംസ്ഥാനത്ത് മറ്റ് ഭൂമി ഉണ്ടെങ്കില്‍ അതിന്റെ വിശദാംശങ്ങള്‍ | ||
അപേക്ഷാ ഫോറം 2 (5-ാം ചട്ടം കാണുക) പൊതു ആവശ്യത്തിന് വേണ്ടി നിലം പരിവര്‍ത്തനപ്പെടുത്തുന്നതിനോ പ്രാദേശിക നിരീക്ഷണസമിതി കണ്‍വീനര്‍ മുമ്പാകെ | |
ഇവിടെ 10 രൂപയുടെ കോര്‍ട്ട് ഫീ സ്റ്റാമ്പ് പതിക്കുക | |
| അപേക്ഷകന്റെ/സ്ഥാപനത്തിന്റെ പേര് | .. |
| പൂര്‍ണ്ണ മേല്‍വിലാസം | .. |
| പൊതു ആവശ്യത്തിന്റെ സ്വഭാവം | .. |
| പ്രൊജക്റ്റിന്റെ വിശദാംശങ്ങള്‍ | |
ഫോറം 3 (ചട്ടം 7(2) കാണുക) കരാറിന്റെ മാതൃക .............................. ജില്ലയില്‍ .............................. താലൂക്കില്‍ .............................. വില്ലേജില്‍ .............................. പഞ്ചായത്ത്/മുനിസിപ്പാലിറ്റി .............................. വാര്‍ഡില്‍ .............................. വീട്ടുനമ്പര്‍ .............................. വയസ്സ് .............................. മകന്‍ .............................. എന്നയാളും (ഇതിനുശേഷം നെല്‍വയലിന്റെ അനുഭവക്കാരന്‍ എന്നാണ് പരാമര്‍ശിക്കപ്പെടുക) .............................. മകന്‍ ..............................പേര്. .............................. വയസ്സ് .............................. ജില്ലയിലെ .............................. തദ്ദേശസ്ഥാപനത്തിനുവേണ്ടി സെക്രട്ടറി എന്ന നിലയിലും (ഇതിനുശേഷം തദ്ദേശസ്ഥാപനം എന്നാണ് പരാമര്‍ശിക്കപ്പെടുക) തമ്മില്‍ ഉണ S.5
S.6
S.7
S.8
S.9
S.10
S.11
| |||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Elevate your legal practice with advanced AI-driven research and drafting solutions. Experience unmatched efficiency, precision, and security, tailored exclusively for legal professionals.